കൊയിലാണ്ടി – മുത്താമ്പി റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് സൗത്ത് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി – മുത്താമ്പി റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് സൗത്ത് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. പ്രതീകാത്മകമായി അപായ ബോര്‍ഡും റോഡില്‍ വാഴയും സ്ഥാപിച്ചു പ്രതിഷേധിച്ചു.
കോണ്‍ഗ്രസ്സ് സൗത്ത് മണ്ഡലം പ്രസിഡന്റ് അരുണ്‍ മണമ്മല്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ് സൗത്ത് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നിഹാല്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് തന്‍ഹീര്‍ കൊല്ലം, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റാഷിദ് മുത്താമ്പി, സജിത്ത് കാവുംവട്ടം, ഷാനിഫ് കെ. പി. അശ്വിന്‍, മിഥുന്‍ പെരുവട്ടൂര്‍, ഷംനാസ്, റിയാസ് കണയങ്കോട്, എന്‍. കെ നിതിന്‍, കെ. ശരത്, എം. കെ. മുബഷിര്‍ എന്നിവര്‍ സംസാരിച്ചു.