റവന്യു ഉദ്യോഗസ്ഥര്‍ അധികാരപരിധിയില്‍ തുടരണം: റവന്യു മന്ത്രി, ദുരന്തനിവാരണത്തിന് ജില്ലകള്‍ക്ക് ഒരു കോടി വീതം അനുവദിച്ചു

മഴ ശക്തമാകുമെന്നതിനാല്‍ അടുത്ത മൂന്ന് ദിവസം റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ അവരവരുടെ അധികാര പരിധിവിട്ട് പോകരുതെന്ന് റവന്യു മന്ത്രി കെ രാജന്‍ ജില്ലാ കളക്ടര്‍മാരുടെ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. അവധി എടുത്തിട്ടുള്ളവര്‍ ഈ ദിവസങ്ങളില്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും മന്ത്രി പറഞ്ഞു.

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ വീതം ജില്ലകള്‍ക്ക് കൈമാറിയിട്ടുണ്ട്. ആവശ്യം വരുന്ന മുറയ്ക്ക് വില്ലേജുകള്‍ക്ക് നടപടിക്രമം പാലിച്ച് ഫണ്ട് കൈമാറാന്‍ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തി. പഞ്ചായത്ത്തല ദുരന്തനിവാരണ സംവിധാനങ്ങള്‍ ക്രമീകരിക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കണം.

അപടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ അടിയന്തരമായി മുറിച്ചുമാറ്റാന്‍ കളക്ടര്‍മാര്‍ മുന്‍കൈ എടുക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ ടെണ്ടര്‍ നടപടി കാത്തുനില്‍ക്കേണ്ടതില്ല. നിര്‍മ്മാണങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലും പരിശോധന നടത്തി സുരക്ഷാ സംവിധാനങ്ങളൊരുക്കണമെന്ന് മന്ത്രി പറഞ്ഞു.

മഴയെ തുടര്‍ന്ന് പല ജില്ലകളിലും വീടുകളുടെ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കളക്ടര്‍മാര്‍ വിവരിച്ചു. കണ്ണൂരില്‍ 11, കൊല്ലം 53, വയനാട് ഒന്ന്, പാലക്കാട് രണ്ട്, ആലപ്പുഴ 41, ഇടുക്കി 12, തിരുവനന്തപുരം ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ജലാശയങ്ങളിലെ വിനോദങ്ങളും വനമേഖലകളിലെ ട്രക്കിങ്ങും രാത്രിയാത്രകളും ഒഴിവാക്കണം. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളിലുള്ളവരും ദുരന്ത സാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവരും മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി മാറി താമസിക്കാന്‍ തയ്യാറാവണം. സംസ്ഥാന – ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററുകളും താലൂക്കുതല കണ്ട്രോള്‍ റൂമുകളും 24 മണിക്കൂറും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ദേശിയ ദുരന്ത നിവാരണ സേനയുടെ ഒമ്പത് സംഘങ്ങളെ ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കൊല്ലം, കോഴിക്കോട്, തൃശൂര്‍, വയനാട് ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്.

💢💢 ജോലി ആണോ ലക്ഷ്യം, ഇനി പഠനം ഹോറൈസോണ്‍ലൂടെയാവട്ടെ

https://wa.me/919539265559

🔴 മോണ്ടിസോറി ടിടിസി

🔴 പ്രീപ്രൈമറി ടിടിസി

🔴 മൊബൈല്‍ഫോണ്‍ ടെക്നീഷന്‍ കോഴ്‌സ്

🔴 സിസിടിവി ടെക്നീഷന്‍ കോഴ്‌സ്‌കളിലേയ്ക് അഡ്മിഷന്‍ തുടരുന്നു

🔴 കൊയിലാണ്ടിയില്‍ 16 വര്‍ഷത്തെ പാരമ്പര്യം

🔴 മികച്ച ലാബ്, AC smart ക്ലാസ്സ്റൂം

🔴 ഇന്റര്‍നാഷണല്‍ വാലിഡ് സെര്‍ട്ടിഫിക്കറ്റ്

🔴 ഫ്രീ Spoken English, training, basic computer clssa

📞 9539265559,8943399776

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!