ഫാസില്‍ അനുസ്മരണം നടത്തി
കൊയിലാണ്ടി: പൊതു പ്രവര്‍ത്തകനും സി പി എം പ്രവര്‍ത്തകനുമായ ഫാസിലിന്റെ അകാല നിര്യാണത്തില്‍ സുഹൃത്തുകളും ബദ്‌രിയ്യ ടച്ചും ഫാസില്‍ അനുസ്മരണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ എ അസീസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എന്‍ വി ബാലകൃഷണന്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. പി പി അനീസ് അലി അനുശോചന പ്രമേയം അവതരിപ്പിച്ചു.
അഡ്വ.സുനില്‍ മോഹനന്‍, സയ്യിദ് ഹുസൈന്‍ ബാഫഖി തങ്ങള്‍, യു.കെ ചന്ദ്രന്‍, കെ ശാന്ത ടീച്ചര്‍, രാജേഷ് കീഴരിയ്യൂര്‍, അഡ്വ പ്രശാന്ത്, അരൂണ്‍ മണമല്‍, സയ്യിദ് ഹാരിസ് ബാഫഖി തങ്ങള്‍, എം റഷീദ്, സഫീര്‍. വി. സി മുജീബ് അലി,കെ.പി അമീർ അലി, റിഹാന്‍ റാഷിദ്, പി. വി ഷമ്മാസ്, അറഫാത്ത് തെങ്ങില്‍, നൗഫല്‍ ആര്‍ എച്ച്. പി. നൗഫല്‍ സംസാരിച്ചു. എം. വി ഹംസ സ്വാഗതവും എം മുഹമ്മദലി നന്ദിയും പറഞ്ഞു.