വാടക വീട് കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന, ബ്രൗണ് ഷുഗറുമായി യുവാവ് പിടിയില്‍
കോഴിക്കോട്: വാടക വീട് കേന്ദ്രീകരിച്ച് മാരക ലഹരി മരുന്നായ ബ്രൗണ് ഷുഗര്‍ വില്‍പ്പന നടത്തി വന്ന പന്തീരാങ്കാവ് സ്വദേശി പ്രദീപനെ നാര്‍കോട്ടിക് സെല്‍ അസി. കമീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്റ്റ് ആന്റി നാര്‍കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും പന്തീരാങ്കാവ് സബ് ഇന്‍സ്‌പെക്ട്ടര്‍ ഷിജു വിന്റെ നേത്രത്ത്വത്തിലുള്ള പോലീസും ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 8.76ഗ്രാം ബ്രൗന്‍ ഷുഗറുമായി അറസ്റ്റിലായി.
അറസ്റ്റിലായ പ്രദീപന്‍ കോഴിക്കോട് ജില്ലയിലെ ചേവായൂര്‍, ഫറോക്, കുന്ദമംഗലം, എന്നി പോലീസ് സ്റ്റേഷന്‍ പരിധിയിലും മലപ്പുറം, എറണാകുളം, ത്രിശൂര്‍, ജില്ലകളിലായി മുപ്പതോളം അടിപിടി, റോബറി കേസുകളുണ്ട്. ഇയാള്‍ ലഹരിക്ക് അടിമയാണെന്നും ബ്രൗണ്‍ ഷുഗര്‍ സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും പോലീസ് പറഞ്ഞു.
വാടകവീട് കേന്ദ്രികരിച്ച് ലഹരിമരുന്ന് വില്പ്പന ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ആഴ്ചകളായി വീട് നിരീക്ഷിച്ച് വരവെ പോലീസിന്റെ പരിശോധനയില്‍ പിടികൂടുകയുമായിരുന്നു. പിടികൂടിയ മയക്കുമരുന്നിന്ന് ചില്ലറ വിപണിയില്‍ രണ്ടര ലക്ഷത്തോളം രൂപ വരും. മലപ്പുറം കേന്ദ്രീകരിച്ചാണ് വില്‍പ്പന നടത്തിയിരുന്നതിനാല്‍ പരിസരവാസികള്‍ക്ക് സംശയമുണ്ടായിരുന്നില്ല കൂടാതെ ബോട്ടുണ്ടെന്നും , മീന്‍കച്ചവടമാണെന്നും നാട്ടുകാരെ തെറ്റിധരിപ്പിച്ച് ഇയാള്‍ വീട് വടകക്കെടുത്തിരുന്നത്.
എവിടെ നിന്നാണ് ഈ മയക്കുമരുന്ന് എത്തിച്ച തെന്നും ആര്‍ക്കെല്ലാമാണ് ഇത് വില്‍ക്കുന്നതെന്നും ആരെല്ലാമാണ് ഇത് ഉപയോഗിക്കുന്നതെന്നും കണ്ടെത്താന്‍ ഫോണ്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് വിശധമായ അനേഷണം നടത്തേണ്ടിയിരിക്കുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പന്തീരാങ്കാവ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ട്ടര്‍ എന്‍ ഗണേഷ് കുമാര്‍ പറഞ്ഞു.
ഡാന്‍സഫ് സബ് ഇന്‍സ്പെക്ടര്‍ മനോജ് എടയേടത് അസി. സബ് ഇന്‍സ്പെക്ടര്‍ അബ്ദുറഹിമാന്‍, എസ്. സി. പി. ഒ അഖിലേഷ് കെ, അനീഷ് മൂസന്‍ വീട്, സി. പി. ഒ മാരായ ജിനേഷ് ചൂലൂര്‍, സുനോജ് കാരയില്‍, അര്‍ജുന്‍ അജിത് പന്തീരാങ്കാവ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ധനഞ്ജയദാസ് ടി വി, എസ്. സി. പി. ഒ മാരായ ശ്രീജിത്കുമാര്‍ പി, രഞ്ജിത്ത് എം, വനിതാ സി. പി. ഒ ശാലിനി, ശ്രുതി, എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.