സമന്വയ കൊഴുക്കല്ലൂർ പ്രതിഭാ സംഗമം നടത്തി



മേപ്പയ്യൂര്‍: സമന്വയ കൊഴുക്കല്ലൂർ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ശാരിക എ കെ, ഹയർ സെക്കൻഡറി, എസ്സ് എസ്സ് എൽ സി, യു എസ്സ് എസ്സ്, എൽ എസ്സ് എസ്സ് പരീക്ഷകളിൽ
ഉന്ന ത വിജയം നേടിയ പ്രതിഭകളെ കാരയാട്ട് ഇവി ഗോവിന്ദൻ മാസ്റ്റർ, എളങ്കൂറ്റിൽ ടി കുഞ്ഞിരാമൻ മാസ്റ്റർ, പുത്തലത്ത് രാഘവൻ സ്മാരക ഉപഹാരം നൽകി അനുമോദിച്ചു.
പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റീ ചെയർമാൻ സുനിൽ വടക്കയിൽ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ മിനി അശോകൻ അധ്യക്ഷത വഹിച്ചു. മോഹനൻ വാടക്കയിൽ, സഞ്ജയ് കൊഴുക്കല്ലൂർ, ടി എൻ അമ്മദ്, പി കെ രതീഷ്, എംകെ.രാമചന്ദ്രൻ, ഇ കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. എൻ. കെ വിജയൻ സ്വാഗതവും, പി കെ സുരേഷ് നന്ദിയും പറഞ്ഞു














