നോർവേ ചെസ് ടൂര്‍ണ്ണമെന്റ്: മാഗ്നസ് കാൾസനെ ഞെട്ടിച്ച് പ്രഗ്നാനന്ദ



ഡല്‍ഹി: സ്റ്റാവഞ്ചറില്‍ നടന്ന നോര്‍വേ ചെസ്സ് ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സണിനെതിരെ തന്റെ ആദ്യ ക്ലാസിക്കല്‍ വിജയം രേഖപ്പെടുത്തി 18കാരനായ ഗ്രാന്‍ഡ്മാസ്റ്റര്‍ രമേഷ്ബാബു പ്രഗ്നാനന്ദ . ക്ലാസിക്കല്‍ ഫോര്‍മാറ്റില്‍ ആദ്യമായാണ് കാള്‍സനെ പ്രഗ്നാനന്ദ തോല്‍പ്പിക്കുന്നത്.
മൂന്നാം റൗണ്ടില്‍ വെള്ള കരുക്കളുമായാണ് 18 കാരനായ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്ററുടെ ജയം. ജയത്തോടെ പ്രഗ്നാനന്ദ 5.5 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്കും ഉയര്‍ന്നു.
തോല്‍വി നേരിട്ട കാള്സന് അഞ്ചാം സ്ഥാനത്തേക്ക് വീണു. നേരത്തെ റാപ്പിഡ് ഫോര്‍മാറ്റുകളില്‍ കാള്‍സണെ പരാജയപ്പെടുത്തിയിട്ടുണ്ടെങ്കിലും ക്ലാസിക്കല്‍ ചെസ്സില്‍ ആദ്യമായാണ് പ്രഗ്നാനന്ദയുടെ നേട്ടം.
കരിയറില്‍ ആദ്യമായാണ് ക്ലാസ്സിക്കല്‍ ഫോര്‍മാറ്റില്‍ കാള്‍സനെ, പ്രഗ്നാനന്ദ തോല്പിക്കുന്നത്. മുന്‍പ് റാപ്പിഡ് ഫോര്‍മാറ്റുകളില്‍ കാള്‍സനെ തോല്പ്പിച്ചിട്ടുണ്ടെങ്കിലും ക്ലാസിക്കല്‍ ചെസ്സിലെ ജയം അമ്പരപ്പിക്കുന്ന നേട്ടം എന്നാണ് വിലയിരുത്തല്‍.














