വിയ്യൂര്‍ സൗഹൃദ റസിഡന്‍സ് അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: വിയ്യൂര്‍ സൗഹൃദ റസിഡന്‍സ് അസോസിയേഷന്‍ ഉദ്ഘാടനം പ്രശസ്ത കവി മോഹനന്‍ നടുവത്തൂര്‍ നിര്‍വഹിച്ചു. പ്രസിഡണ്ട് സി കെ രതീശന്‍ അധ്യക്ഷത വഹിച്ചു.
നഗരസഭ കൗണ്‍സിലര്‍ ലിന്‍സി മരക്കാട്ട് പുറത്ത് മുഖ്യാതിഥിയായി പങ്കെടുത്തു. റിട്ടയേര്‍ഡ് പോലീസ് ഓഫീസര്‍ സാബു കിഴരിയുര്‍ മുഖ്യ പ്രഭാഷണം നടത്തി. ജോയിന്‍ സെക്രട്ടറി ഇന്ദിരാ വട്ടക്കണ്ടി നന്ദിയും, സെക്രട്ടറി മാധവന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.