നിര്‍മ്മാണ തൊഴിലാളി യൂണിയന് സിഐടിയു സ്ഥാപകദിനത്തോടനുബന്ധിച്ച് പുളിയഞ്ചേരി യുപി സ്കൂളില്‍ പ്രവേശനോത്സവത്തോടനുബന്ധമായി സ്കൂള്‍ പരിസരം വൃത്തിയാക്കി
കൊയിലാണ്ടി: നിര്‍മ്മാണ തൊഴിലാളി യൂണിയന് സി. ഐ. ടി. യു. കൊല്ലം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സി. ഐ. ടി. യു സ്ഥാപകദിനത്തോടനുബന്ധിച്ച് പുളിയഞ്ചേരി യു പി സ്കൂളില്‍ പ്രവേശനോത്സവത്തോടനുബന്ധമായി സ്കൂള്‍ പരിസരം വൃത്തിയാക്കി.
ഏരിയാ സെക്രട്ടറി എന്‍. കെ. ഭാസ്കരന് ഉദ്ഘാടനം ചെയ്തു. വി. പി. മുരളി, എന്‍. കെ. ശ്രീനിവാസന്, കെ. പി. ഭാസ്കരന്, എന്‍. കെ. സുനില്‍, പി. കെ. ഗോപാലന് എന്നിവര്‍ നേതൃത്വം നല്കി.