കൊയിലാണ്ടി മേലൂര്‍ ശ്രീരാമകൃഷ്ണമഠത്തില്‍ ഭക്തസമ്മേളനം നടന്നു



കൊയിലാണ്ടി: മേലൂര്‍ ശ്രീരാമകൃഷ്ണമഠത്തില്‍ ഭക്തസമ്മേളനം നടന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച ചടങ്ങ് ശ്രീരാമകൃഷ്ണ ആശ്രമം ആഗോള വൈസ് പ്രസിഡണ്ട് സ്വാമി സുഹിദാനന്ദജി മഹാരാജ് ഉദ്ഘാടനം ചെയ്തു. മേലൂര്‍ ആശ്രമം മഠാധിപതി സുന്ദരാനന്ദജി മഹാരാജ് അദ്ധ്യക്ഷതവഹിച്ചു.
മുതിര്‍ന്ന സന്യാസിശ്രേഷ്ഠന്‍ സ്വപ്രഭാനന്ദജി, കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികള്‍, ശ്രീരാമാനന്ദാശ്രമം മഠാധിപതി ശിവകുമാരാനന്ദ സ്വാമികള്‍, നന്ദാത്മജാനന്ദജി, എന്നിവര്‍ സംസാരിച്ചു. എം ബി ബി എസിനു പ്രവേശനം ലഭിച്ച മയൂഖയ്ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി ആദരിച്ചു.












