കാവുംവട്ടം എം യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പരിശീലനം ആരംഭിച്ചു
കാവുംവട്ടം എം. യു. പി. സ്കൂൾ വിദ്യാർത്ഥികൾക്ക് 10 ദിവസത്തെ നീന്തൽ പരിശീലനം നടുവണ്ണൂരിൽ ആരംഭിച്ചു.
പരിശീലനം മുൻ കേരള അണ്ടർ 19 ക്രിക്കറ്റ് താരം വിഷ്ണു ചൂരലിൽ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ കെ. കെ. മനോജ് , പി. ടി. എ. പ്രസിഡണ്ട് കെ. പി. ഷംസുദ്ദീൻ ,എം. പി. ടി. എ പ്രസിഡണ്ട് സരിത എന്നിവർ സംസാരിച്ചു.
കെ. കെ. മനോജ്, കെ. പി. ഷംസുദ്ദീൻ, സരിത, സൈറാബാനു സി. കെ, അനശ്വര കെ, അതുൽ കണ്ണൻ കാവുംവട്ടം, എന്നിവർ കുട്ടികൾക്ക് പരിശീലനം നൽകി. പരിശീലനത്തിൽ രക്ഷിതാക്കളും പങ്കെടുത്തു.

