കനത്ത വേനൽചൂടിൽ കറവപ്പശു കുഴഞ്ഞുവീണു ചത്തു



ചേമഞ്ചേരി: വേനൽചൂട് സഹിക്കാൻ കഴിയാതെ കറവപ്പശു കുഴഞ്ഞു വീണു ചത്തു. ചേമഞ്ചേരി കക്കാട്ട് മാലതിയുടെ പശുവാണ് പുലർച്ചെ ചത്തത്. വ്യാഴാഴ്ച പറമ്പിൽ കെട്ടിയ പശുവിന് അസ്വസ്ഥത തോന്നിയതിനെ തുടർന്ന് ഡോക്ടറെ വിളിച്ചുവരുത്തി ചികിത്സ കൊടുത്തിരുന്നു. എങ്കിലും രാത്രിയോടെ മരണപ്പെട്ടു. പശു വളർത്തലിലൂടെ ജീവിതമാർഗം കണ്ടെത്തുന്ന കർഷക കുടുംബത്തിന്റെ ഏക വരുമാന മാർഗ്ഗമായിരുന്നു ഇതോടെ നഷ്ടമായത്.












