മാധ്യമപ്രവർത്തനത്തിൽ നിഷ്പക്ഷത നഷ്ടപ്പെടുത്തരുത്: കെ ടി രാജൻ



മേപ്പയ്യൂർ: മാധ്യമപ്രവർത്തനത്തിൽ നിഷ്പക്ഷതയും നൈതികതയും ഉറപ്പുവരുത്തണമെന്നത് അനിവാര്യമാണെന്ന് മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ടി. രാജൻ അഭിപ്രായപ്പെട്ടു. ഇന്ത്യൻ റിപ്പോർട്ടേഴ്സ് ഏൻ്റ് മീഡിയ പേഴ്സൺ സ് യൂനിയൻ ( ഐ ആർ എം യു ) മേപ്പയ്യൂർ മേഖലാ കൺവെൻഷനും അംഗങ്ങൾക്കുള്ള ഐ ഡി കാർഡ് വിതരണ ഉദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേഖല പ്രസിഡൻറ് മുജീബ് കോമത്ത് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂർ, സെക്രട്ടറി പി. കെ. പ്രിയേഷ് കുമാർ, ട്രഷറർ കെ .ടി. കെ. റഷീദ്, ശ്രീജിഷ് കേളപ്പൻ, എം. കെ. അബ്ദുറഹിമാൻ, പി. കെ. സുരേന്ദ്രൻ, അഹ്മദ് അബ്ദുൾ ലത്തീഫ് എന്നിവർ സംസാരിച്ചു.
മേഖലാ കമ്മിറ്റി ഭാരവാഹികളായി മുജീബ് കോമത്ത് (പ്രസിഡൻ്റ്), ശ്രീജിഷ് കേളപ്പൻ (സെക്രട്ടറി), എൻ. കെ. ബാലകൃഷ്ണൻ, (വൈസ് പ്രസിഡൻറ്), പി. കെ. സുരേന്ദ്രൻ (ജോ. സെക്രട്ടറി), വി. പി. അഹ്മദ് അബ്ദുൾ ലത്തീഫ് (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.












