ഓസ്കാർ പുരുഷ നാടകയാത്ര തുടരുന്നു

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മികച്ച നാടകമായ ഓസ്കാർ പുരുഷു നാടകയാത്ര തുടരുകയാണ്. മികച്ച നാടകത്തിനും നടിക്കുമുള്ള സംസ്ഥാന അവാർഡ് നേടിയ ഓസ്കാർ പുരുഷു ഇന്നലെ പൂക്കാട് കലാലയത്തിന്റെ കളിയാട്ടം അരങ്ങിനെ കീഴടക്കി. പെൺകുട്ടികൾ മാത്രം അഭിനയിച്ച ഈ നാടകം നിലവിലുള്ള ഇന്ത്യൻ രാഷ്ട്രീയ അവസ്ഥകളെ കണക്കറ്റ് പരിഹസിക്കുന്നുണ്ട്.

വീരാൻകുട്ടി മാഷിൻറെ മണികെട്ടിയതിനുശേഷം ഉള്ള പൂച്ചയുടെയും എലികളുടെയും ജീവിതം എന്ന കവിതയെ ആസ്പദമാക്കിയുള്ളതാണ് നാടകം. ശിവദാസ് പൊയിൽക്കാവ് രചനയും സംവിധാനവും നിർവഹിച്ച നാടകം അവതരിപ്പിക്കുന്നത് തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ കളർ ബോക്സ് ചിൽഡ്രൻസ് തിയേറ്റർ ആണ്. മെയ് മാസത്തിൽ ഇനിയും ഒട്ടേറെ അവതരണ അരങ്ങുകൾ ഓസ്കാർ പുരുഷു വിനെ കാത്തിരിക്കുകയാണ്. ഇതിനോടകം തന്നെ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഈ നാടകം അവതരിപ്പിച്ചു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!