രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും, മതേതരത്വവും തകർക്കുന്നതാണ് മോദിയുടെ ഗ്യാരൻ്റി : മനയത്ത് ചന്ദ്രൻ
എടച്ചേരി: രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും ,മതേതരത്വവും തകർക്കുന്നതാണ് മോദിയുടെ ഗ്യാരൻ്റിയെന്ന് ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ പറഞ്ഞു. എൽ ഡി എഫ് എടച്ചേരി മേഖലാ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നും അദ്ദേഹം.
സി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വി. പി. കുഞ്ഞികൃഷ്ണൻ, രജീന്ദ്രൻ കപ്പള്ളി, ടി. വി. ഗോപാലൻ, ഇ. കെ. സജിത്ത്കുമാർ, വി. കുഞ്ഞിക്കണ്ണൻ, എൻ. പത്മിനി എന്നിവർ സംസാരിച്ചു.
തലായിയിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് പി. ഹരീന്ദ്രൻ , കെ. പി. സുരേന്ദ്രൻ, ടി. കെ. ബാലൻ, എം. എം. അശോകൻ, ഇ. വി. കല്യാണി എന്നിവർ നേതൃത്വം നൽകി.