അനു കൊലപാതക കേസ് പ്രധാന സാക്ഷി സബ് ജയില്‍ എത്തി പ്രതിയെ തിരിച്ചറിഞ്ഞു



പേരാമ്പ്ര: വാളൂരിലെ അനു കൊലപാതക കേസ് പ്രധാന സാക്ഷി കൊയിലാണ്ടി സബ് ജയില്‍ എത്തി പ്രതിയെ തിരിച്ചറിഞ്ഞു. സാക്ഷി മുജീബ് റഹ്മാനെ
തിരിച്ചറിഞ്ഞതോടെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു, പേരാമ്പ്ര കോടതി പ്രതിയെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
പേരാമ്പ്ര ജുഡീഷ്യല്‍ ഫാസ്റ്റ് ക്ലാസ്സ് ജഡ്ജിന്റെ സാന്നിധ്യത്തിലാണ് പ്രതിയെ തിരിച്ചറിയല്‍ നടത്തിയത്. പോലീസിന് ഇനി പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. അന്വേഷണസംഘം പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കുകയും കോടതി അനുവദിക്കുകയും ചെയ്തു.
കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് ശേഷം പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി കോടതി മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. അന്വേഷണ ഉദ്ദ്യേഗസ്ഥരായ ഡിവൈഎസ്പി ബിജു കെ. എം. , സി ഐ സന്തോഷ് എം. എ. എന്നിവരുടെ മേല്‍ നോട്ടത്തില്‍ ചോദ്യം ചെയ്യല്‍ നടക്കും.








