യു. രാജീവന് അനുസ്മരണ സമ്മേളനം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്ഘാടനം ചെയ്തു



കൊയിലാണ്ടി: ഗാന്ധിജിയും നെഹ്റുവും വളര്‍ത്തിയെടുത്ത ഇന്ത്യയെ തിരികെ കൊണ്ടുവരാന്‍ കോണ്‍ഗ്രസും ചിഹ്നം നിലനിര്‍ത്താന്‍ സിപിഎമ്മും ഇന്ത്യയെ വിഭജിക്കാന്‍ ബി.ജെ.പിയും മത്സരിക്കുന്ന തെരഞ്ഞെടുപ്പാണിതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ഡി.സി. സി. പ്രസിഡന്റും സഹകാരിയുമായിരുന്ന യു. രാജീവന്റെ രണ്ടാം ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി. സി. സി. പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പകരം വെക്കാന്‍ മറ്റൊ രാളില്ലാത്ത പ്രവര്‍ത്തന മികവി നുടമയായിരുന്നു യു. രാജീവനെന്ന് അദ്ദേഹം അനുസ്മരിച്ചു.
ബ്ലോക്ക് പ്രസിഡന്റ് മുരളി തോറാേത്ത് അധ്യക്ഷനായി. പി. രത്നവല്ലി, മാത്തില്‍ നാണു, ദുല്‍ഖിഫില്‍, വി. പി. ഭാസ്കകരന്‍, രാജേഷ് കീഴരീയൂര്‍, വി. ടി. സുരേന്ദ്രന്, മനോജ് പയറ്റു വളപ്പില്‍, എം. കെ. സായിഷ്, തന്‍ഹീര്‍ കൊല്ലം, എന്‍. ദാസന് എന്നിവര്‍ സംസാരിച്ചു.










