കരുണാർദ്രതയുടെ സന്ദേശം പകർന്ന് കൈൻഡ് ഇഫ്താർ സംഗമം നടത്തി



കീഴരിയൂർ: കിടപ്പ് രോഗികളേയും അവരുടെ ബന്ധുക്കളേയും പൊതു സമൂഹം കരുണാർദ്രതയോടെ ചേർത്തുപിടിക്കേണ്ടത് പുതിയ കാലത്ത് കൂടുതൽ അനിവാര്യമാണെന്ന സന്ദേശം പകർന്ന് കീഴരിയൂർ കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
പ്രശസ്ത നാടക പ്രവർത്തകൻ ശിവദാസ് പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു.കൈൻഡ് ചെയർമാൻ കെ. പ്രഭാകര കുറുപ്പ് അധ്യക്ഷത വഹിച്ചു. നൂറുദ്ദീൻ കൊയിലാണ്ടി ഇഫ്താർ സന്ദേശം നൽകി. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ. നിർമ്മല, മേലടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം. എം. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി. സുനിത ബാബു, ഗ്രാമ പഞ്ചായത്ത് മെമ്പർ കെ. സി. രാജൻ, കിപ് എക്സിക്യൂട്ടീവ് മെമ്പർ എം. കെ. കുഞ്ഞമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ചു. കൈൻഡ് ജനറൽ സെക്രട്ടറി കെ. അബ്ദുറഹ്മാൻ സ്വാഗതവും എം. ജറീഷ് നന്ദിയും പറഞ്ഞു.










